പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

നിര്‍മല സീതാരാമന്‍

ദില്ലി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. യഥാക്രമം സെപ്തംബര്‍ 29, 30 ദിവസങ്ങളിലായാണ് ശ്രീനഗര്‍, സിയാച്ചിന്‍ സന്ദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന പ്രതിരോധമന്ത്രി സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ആരായും. തുടര്‍ച്ചയായി പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിര്‍മല സീതാരാമന്റെ സന്ദര്‍ശനം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിര്‍ത്തി കടന്നെത്തിയ ലഷ്‌കര്‍ ഇ ഇസ്ലാം നേതാവ് അബ്ദുള്‍ ഖയൂമിനെ സൈന്യം കൊലപ്പെടുത്തിയത്. ഉറിക്ക് സമീപം നുഴഞ്ഞുകയറുന്നതിനിടെയാണ് അബ്ദുള്‍ ഖയൂമിനെ പിടികൂടിയത്. 10 ലക്ഷം രൂപയാണ് ഈ ഭീകരന്റെ തലയ്ക്ക് വിലയിട്ടിരുന്നത്.

DONT MISS
Top