കൊല്ലത്ത് ഏഴ് വയസ്സുകാരിയുടെ കൊലപാതകം ലൈംഗിക പീഡന ശേഷം; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ കൊന്നത് താനെന്ന് ഇളയച്ഛന്‍ രാജേഷ്. കൊലപാതകം ലൈംഗിക പീഡന ശേഷമാണെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ സ്‌കൂളിലേയ്ക്ക് പോയ ശ്രീലക്ഷ്മിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴയില്‍ നിന്നും പോകുന്ന വഴിക്കുള്ള റബര്‍ പാല്‍പുരയുടെ സമീപത്തായുള്ള ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാജേഷിനൊപ്പമായിരുന്നു ശ്രീലക്ഷ്മിയെ കഴിഞ്ഞ ദിവസം കാണാതായത്.സ്‌കൂളിലേയ്ക്കുളള യാത്രയ്ക്കിടെയാണ് കുട്ടിയെയും, ഇളയച്ഛനെയും കാണാതാകുന്നത്.

പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളിന് സമീപത്തുള്ള സിസിടിവിയില്‍ നിന്നും പെണ്‍കുട്ടി രാജേഷിനോടൊപ്പം പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

DONT MISS
Top