സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ‘റൂസ്‌വെല്‍റ്റി’നായി ഡികാപ്രിയോയും സ്‌കോര്‍സീസും ഒന്നിക്കുന്നു

മാര്‍ട്ടിന്‍ സ്‌കോര്‍സീസ്, ലിയൊനാര്‍ഡ് ഡികാപ്രിയോ

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് ഹിറ്റ് ജോടികളായ ലിയൊനാര്‍ഡ് ഡികാപ്രിയോയും മാര്‍ട്ടിന്‍ സ്‌കോര്‍സീസും വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിയോഡോര്‍ റൂസ്‌വെല്‍റ്റിന്റെ ജീവിതം പറയുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.

”റൂസ്‌വെല്‍റ്റ്” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുന്‍ പ്രസിഡന്റായ തിയോഡോര്‍ റൂസ്‌വെല്‍റ്റായാണ് ഡികാപ്രിയോ എത്തുക. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു റൂസ്‌വെല്‍റ്റ്. 1901 ല്‍ 42-ാം വയസ്സിലാണ് അദ്ദേഹം പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

ഗാങ്ങ്‌സ് ഓഫ് ന്യൂയോര്‍ക്ക്, ദ ഏവിയേറ്റര്‍, ദ വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഡി കാപ്രിയോയും സ്‌കോര്‍സീസും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നത്. റൂസ്‌വെല്‍റ്റിന്റെ തിരക്കഥ ഒരുക്കുന്നത് സ്‌കോട്ട് ബ്ലൂമാണ്.

DONT MISS
Top