കമ്പനിക്ക് ഫോണ്‍ തിരികെ വാങ്ങാനാകും; ജിയോ ഫോണ്‍ വാങ്ങുംമുന്‍പ് ഇക്കാര്യങ്ങള്‍കൂടി അറിഞ്ഞിരുന്നോളൂ

ജിയോ ഫോണ്‍

വിപണിയില്‍ കോളിളക്കം സൃഷ്ടിക്കാനായി നിര്‍മിക്കപ്പെട്ടവയാണ് ജിയോ ഫോണുകള്‍. വെറും 1500 രൂപയില്‍ ലഭ്യമാകുന്ന ഫോണ്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരികെ നല്‍കിയാല്‍ മുടക്കിയ പണം തിരികെ ലഭിക്കുകയും ചെയ്യും. എന്നാല്‍ ചില കാര്യങ്ങള്‍ ഫോണ്‍ സ്വന്തമാക്കുംമുമ്പേ അറിഞ്ഞിരിക്കേണ്ടതുണ്ട്.

4500 രൂപവരെ മൂന്നുവര്‍ഷം കൊണ്ട് റീച്ചാര്‍ജ്ജിനായി മുടക്കിയില്ലെങ്കില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ കമ്പനിക്ക് അധികാരമുണ്ട്. മാസം 150 രൂപയ്ക്ക് ഫോണ്‍ കൃത്യമായി റീച്ചാര്‍ജ്ജ് ചെയ്യണം. കൃത്യമായി കുറച്ചുനാള്‍ റീച്ചാര്‍ജ്ജ് ചെയ്ത ശേഷം പിന്നീട് റീച്ചാര്‍ജ്ജ് ചെയ്യാതെയും ഉപയോഗിക്കാതെയുമിരുന്നാല്‍ ഫോണ്‍ തിരിച്ചെടുക്കപ്പെടാം.

ഒരുവര്‍ഷം കഴിഞ്ഞാണ് ഫോണ്‍ ഇത്തരത്തില്‍ തിരിച്ചെടുക്കപ്പെടുന്നതെങ്കില്‍ 500 രൂപ ലഭിക്കും. രണ്ട് വര്‍ഷം കഴിഞ്ഞാണ് തിരികെ ഫോണ്‍ തിരികെ നല്‍കുന്നതെങ്കില്‍ 1000 രൂപയും മൂന്നുവര്‍ഷം കഴിഞ്ഞാണെങ്കില്‍ 1500 രൂപയും തിരികെ ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഫോണ്‍ വാങ്ങിവച്ച് വല്ലപ്പോഴും ഉപയോഗിക്കാം എന്നുവിചാരിക്കുന്നവര്‍ നിരാശരാകുമെന്നര്‍ത്ഥം.

DONT MISS
Top