ഗൗരവിനെ കടയില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പഠിപ്പിച്ച് ഇറ; ഭര്‍ത്താവിന് പച്ചക്കറി ലിസ്റ്റിനൊപ്പം നല്‍കുന്നത് അതിന്റെ ചിത്രങ്ങളും


ഭര്‍ത്താവിന് ഇറകൊടുത്തു വിടുന്ന പച്ചക്കറിയുടെ ലിസ്റ്റ്‌

ഭര്‍ത്താവിനെ സാധനങ്ങള്‍ വാങ്ങിക്കാന്‍ കടയില്‍ അയച്ചാല്‍ ശരിയാകില്ല. ഇത് മിക്ക ഭാര്യമാരുടെയും പതിവു പരാതിയാണ്. പറഞ്ഞ സാധനങ്ങള്‍ മുഴുവന്‍ വീട്ടില്‍ എത്തിച്ചു കൊടുത്താലോ  മുഴുവന്‍ കേടായ പച്ചക്കറി ആയിരുന്നു എന്നതായിരിക്കും അടുത്ത പരാതി. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇറ ഗോള്‍വാക്കര്‍ എന്ന 29 കാരി.

പച്ചക്കറി വാങ്ങാന്‍ കടയില്‍ ചെല്ലുമ്പോള്‍ സാധനങ്ങളുടെ ലിസ്റ്റിനോടൊപ്പം ഇതിന്റെ ചിത്രം, നിറം, വലിപ്പം എന്നിവയെല്ലാം അതോടൊപ്പം ചേര്‍ക്കും. ഈ ലിസ്റ്റ് പ്രകാരം ഭര്‍ത്താവ് ഗൗരവ് ഇപ്പോള്‍ സുഖമായി കടയില്‍ പോയി നല്ല സാധനങ്ങള്‍ വാങ്ങി വരുന്നതായാണ് ഇറ പറയുന്നത്. എല്ലാ ഭാര്യമാരും താന്‍ നല്‍കുന്ന പോലുള്ള ലിസ്റ്റുമായി ഭര്‍ത്താവിനെ കടയില്‍ വിടാനും ഇറ പറയുന്നു.

ആദ്യ ദിവസം പച്ചക്കറി വാങ്ങാനായി ഗൗരവിനെ കടയില്‍ അയച്ച ദിവസം മറക്കാന്‍ കഴിയാത്തതാണെന്നാണ് ഇറ പറയുന്നത്. പറഞ്ഞ സാധനങ്ങളും കിട്ടിയില്ല. കിട്ടിയതാവട്ടെ മുഴുവന്‍ കടക്കാരന്‍ നല്‍കിയ കേടായ സാധനങ്ങളായിരുന്നു. രണ്ടാമത്തേയും മൂന്നാമത്തെയും തവണ പോയപ്പോള്‍ പറഞ്ഞ സാധനങ്ങള്‍ കിട്ടി. എന്നാല്‍ ദ്വാരമുള്ള ഉരുളക്കിഴങ്ങും പാലക്കും ഒക്കെയായിരുന്നു അന്നും ലഭിച്ചത്.

ഗൗരവും ഭാര്യ ഇറ ഗോള്‍വാക്കറും

വാങ്ങുന്ന സാധനങ്ങള്‍ നല്ലതല്ലെന്ന് ഭാര്യയുടെ പഴി കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നീട് ഗൗരവ് ഫോട്ടോ എടുത്ത് ഭാര്യക്ക് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുക്കും. ഭാര്യയുടെ അനുമതി കിട്ടിയതിനു ശേഷമാണ് സാധനം വാങ്ങിക്കുക. എന്നാല്‍ ഇതിനൊക്കെ ഒരുപാട് സമയം വേണം.

ഒടുവില്‍ ഭര്‍ത്താവിന് പുതിയ രീതിയില്‍ ഉള്ള ഒരു ലിസ്റ്റ് ഉണ്ടാക്കി അതും കൊടുത്ത് കടയില്‍ വിടാന്‍ തുടങ്ങി. സാധനത്തിന്റെ പേര്, തൂക്കം, വലിപ്പം, നിറം ഇതിന്റെ ചിത്രം എന്നിവ വരച്ചുള്ള ലിസ്റ്റാണ് നല്കുന്നത്. ലിസ്റ്റിലെ ഭാര്യയുടെ നിര്‍ദ്ദേശങ്ങള്‍ അതുപോലെ അനുസരിച്ച് ഗൗരവ് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതോടെ നല്ല പച്ചക്കറികള്‍ വീട്ടില്‍ എത്താന്‍ തുടങ്ങിയതായി ഇറ പറയുന്നു.

DONT MISS
Top