എഎഫ്‌സി കപ്പ് ഇന്റര്‍സോണല്‍ ഫൈനല്‍ : ബംഗളൂരു എഫ്‌സി ഇന്ന് താജികിസ്ഥാന്‍ ക്‌ളബ് ഇസ്തിക്‌ളോളിനെ നേരിടും

ബംഗളൂരു എഫ് സി

ദുഷാന്‍ബെ : എഎഫ്‌സി കപ്പ് ഇന്റര്‍സോണല്‍ ഫൈനലില്‍ ബംഗളൂരു എഫ്‌സി ഇന്ന് താജികിസ്ഥാന്‍ ക്‌ളബ് ഇസ്തിക്‌ളോളിനെ നേരിടും. ഇസിതിക്‌ളോളിന്റെ തട്ടകമായ ഹിസോര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. രണ്ടാംപാദ ഫൈനല്‍ ഒക്ടോബര്‍ 10ന് ബിഎഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കും.


കൊറിയന്‍ ക്‌ളബ് 4.25നെ ഇരുപാദങ്ങളിലായി 3-0 ന് പരാജയപ്പെടുത്തിയാണ്, നിലവിലെ രണ്ടാംസ്ഥാനക്കാരായ ബംഗളൂരു എഫ്‌സി ഇന്റര്‍സോണല്‍ ഫൈനലില്‍ കടന്നത്. ആദ്യപാദ സെമിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച ബംഗളൂരു, കൊറിയന്‍ ടീമിന്റെ മൈതാനിയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഗോള്‍രഹിത സമനില നേടി.

2015ലെ രണ്ടാംസ്ഥാനക്കാരാണ് താജികിസ്ഥാന്‍ ക്ലബ്ബായ ഇസ്തിക്‌ളോള്‍. ഇസ്തിക്‌ളോളിനെ തോല്‍പ്പിച്ചാല്‍ തുടര്‍ച്ചയായി രണ്ടാംതവണയും ബംഗളൂരു എഫ് സിയ്ക്ക് എഎഫ്‌സി കപ്പ് ഫൈനലില്‍ പ്രവേശിക്കാനാകും.


ഫിലിപ്പെന്‍സ് ക്‌ളബ് സെറെസ് നെഗ്രോസിനെയാണ് ഇസ്തിക്‌ളോള്‍ സെമിയില്‍ പരാജയപ്പെടുത്തിയത്. ഒന്നാംപാദത്തില്‍ 5-1ന് ജയിച്ച ഇസ്തിക്‌ളോള്‍ രണ്ടാംപാദത്തില്‍ 1-1 സമനില കരസ്ഥമാക്കിയാണ് ഇന്റര്‍ സോണല്‍ ഫൈനലില്‍ കടന്നത്.

DONT MISS
Top