സൗദിയില്‍ ഇനി മുതല്‍ വനിതകള്‍ക്കും വാഹനമോടിക്കാം

പ്രതീകാത്മക ചിത്രം

റിയാദ്: സൗദിയില്‍ ഇനി മുതല്‍ വനിതകള്‍ക്കും വാഹനമോടിക്കാം. ഭരണാധി സല്‍മാന്‍ രാജാവാണ് ഇത് സംബന്ധമായ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് സ്ത്രികള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി സൗദി അറേബ്യ കൈകൊണ്ടത്. ഉടന്‍തന്നെ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കും.

ഗതാഗത നിയമത്തില്‍ വന്‍ പരിഷ്‌ക്കരണമാണ് സൗദി അറേബ്യ വരുത്തിയിട്ടുള്ളത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ കാരൃം ചരിത്രപരമായ തീരുമാനമാണ്. സ്ത്രികള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നുതന്നെയാണ് സൗദി ഉന്നത പണ്ഡിത സഭയിലെ ഭൂരിഭാഗ അഭിപ്രായം. സ്ത്രികള്‍ക്ക് വാഹനമോടിക്കുവാന്‍ അനുവദിക്കുന്നത് തെറ്റുകളിലേക്കും കുഴപ്പങ്ങളിലേക്കും സാധൃയുണ്ടാക്കുമെന്ന വാദം വിദൂര സാധ്യത മാത്രമാണെന്നും വിലയിരുത്തപ്പെട്ടു.

അതോടൊപ്പം ആഭ്യന്തര, സാമ്പത്തികം, തൊഴില്‍ സാമൂഹിക മന്ത്രാലയങ്ങള്‍ക്കായി ഉന്നത തല കമ്മിറ്റി രുപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top