എറണാകുളം സ്വദേശിനിയായ നേഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജിന്‍സി മത്തായി

ജിദ്ദ: എറണാകുളം സ്വദേശിയായ നേഴ്‌സിനെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുത്താട്ടുകുളത്ത് കോലത്തേല്‍ വീട്ടില്‍ കെ വി മാതൃു, ജോളി ദമ്പതികളുടെ മകള്‍ ജിന്‍സി മത്തായിയെ(26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് ജിന്‍സിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദി ആരോഗൃ മന്ത്രാലയത്തിന്‍റെ കീഴില്‍ നേഴ്‌സായ ജിന്‍സി അവിവാഹിതയാണ്.

സൗദിയിലെ ബുറൈദയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ഖസിം പ്രവശൃയായ കുബ്ബ ഗ്രാമത്തിലായിരുന്നു ജിന്‍സി ജോലി ചെയ്ത് വന്നിരുന്നത്. രാവിലെ പത്തുമണിവരെ മറ്റ് സഹപ്രവര്‍ത്തകരോടൊപ്പമുണ്ടണ്ടായിരുന്ന ജിന്‍സിയെ ഉച്ചഭക്ഷണത്തിനായി സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് കുളിമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. കുളിമുറി അകത്ത് നിന്നും പുട്ടിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ അധികൃതര്‍ വാതില്‍ പൊളിച്ചപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷം മുന്‍പാണ് ജിന്‍സി കുബ്ബയില്‍ ജോലിക്കെത്തിയത്. അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തിയിട്ട് ഒരു മാസമായി. ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.

DONT MISS
Top