അലിന്‍ഡ് വ്യവസായ ഭൂമി ഉത്തരേന്ത്യന്‍ ലോബി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

അലിന്ദ് കമ്പനി

കൊല്ലം: കൊല്ലം കുണ്ടറയില്‍ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള അലിന്‍ഡ് എന്ന കമ്പനിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി ഉത്തരേന്ത്യന്‍ ലോബി കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. 20 കൊല്ലമായി അടഞ്ഞു കിടക്കുന്ന കമ്പനി കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയിട്ടും പാട്ടക്കാലാവധി തര്‍ക്കത്താല്‍ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല.

വൈദ്യുത വകുപ്പിനും റെയില്‍വ്വേയ്ക്കും അലുമിനിയം ഇലക്ട്രിക്ക് അസംസ്‌കൃത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പിനിയായിരുന്നു കുണ്ടറയിലെ അലിന്‍ഡ് . കമ്പനി നടത്താന്‍ സൊമാനി ഗ്രൂപ്പിനുണ്ടായ പാട്ടക്കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇപ്പോള്‍ വിവാദമായത്. ഒന്നരപതിറ്റാണ്ട് മുമ്പ് പാട്ടക്കാലാവധി തീര്‍ന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. പകരം അടഞ്ഞുകിടന്ന കമ്പനി വീണ്ടും തുറക്കാന്‍ എന്ന പേരില്‍ കാലാവധി നീട്ടാനാണ് ശ്രമം നടന്നത്.

ഭൂമി കച്ചവടം നടത്താതെ അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനാവശ്യ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നതെന്നാണ് കുണ്ടറ എംഎല്‍എ കൂടിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്.

DONT MISS
Top