പണമെറിഞ്ഞ് പണം വാരാന്‍ ഓണ്‍ലൈന്‍ കമ്പനികള്‍; ഷോപ്പിങ്ങ് മാമാങ്കത്തിന് കൊഴുപ്പേകാന്‍ ചെലവഴിച്ചത് 2660 കോടി

എല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകുന്ന കാലത്ത് ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടു പടിക്കല്‍ സാധനങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ആളുകള്‍ ഇപ്പോള്‍ കടകളില്‍ നേരിട്ട് ചെന്ന് ഷോപ്പിംഗ് നടത്തുന്നത് കുറഞ്ഞുവരികയാണ്. ജനങ്ങളുടെ മാറുന്ന ചിന്താഗതികളെ മുതലെടുത്ത് പരമാവധി പണമുണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് ഇ.കൊമേഴ്‌സ് കമ്പനികള്‍.

ഇത്തവത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് മാമാങ്കത്തിന് കൊഴുപ്പേകാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ പൊടിച്ചത് 2660 കോടി രൂപയാണ്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ നടന്ന ഷോപ്പിങ് ഉത്സവത്തില്‍ കിടിലന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ അവതരിപ്പിച്ചത്.

ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ സൈറ്റുകളാണ് പണമെറിഞ്ഞ് പണം വാരുന്ന പദ്ധതി നടപ്പിലാക്കിയത്. കോടികളുടെ കച്ചവടം മുന്നില്‍ക്കണ്ടാണ് ഇ കൊമേഴ്‌സ് കമ്പനികള്‍ 2660 കോടി രൂപ മുടക്കി ഉത്സവം കൊഴുപ്പിച്ചത്.

ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ കണ്‍സള്‍ട്ടിങ്ങിന്റെ പഠന റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

DONT MISS
Top