ആവശ്യമില്ലാത്ത ബ്ലോട്ട് വെയറുകള്‍ ഫോണില്‍നിന്ന് ഒഴിവാക്കാം

പ്രതീകാത്മക ചിത്രം

ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കള്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ഫോണുകളില്‍ തങ്ങളുടേതായ ചില ആപ്ലിക്കേഷനുകള്‍ ചേര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ആരും തന്നെ ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാറില്ല എന്നുള്ളതാണ് സത്യം.

പക്ഷേ ഉപയോഗിക്കാതിരുന്നാലും ഈ ആപ്പുകള്‍ ഫോണിലെ റാം, റോം എന്നിവ ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യും. മൊബൈല്‍ ഫോണുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത ഇത്തരം ബ്ലോട്ട് വെയറുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും.

ഇത്തരം ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അഥവാ ബ്ലോട്ട് വെയറുകള്‍ എപ്പോഴും ഇനേബിള്‍ ആയിരിക്കുന്നതിനാല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് കുറയാനും കാരണമാകുന്നു.

വണ്‍ പ്ലസ്, ഷവോമി എന്നീ ഫോണുകളില്‍ നിന്ന് ബ്ലോട്ട് വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ഓപ്ഷനിലൂടെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ വിന്‍ഡോസില്‍ ഇവ നീക്കം ചെയ്യാനോ ഡിസേബിള്‍ ചെയ്യാനോ സാധിക്കില്ല. സാംസങ്, സോണി തുടങ്ങിയ ഫോണുകളിലും ഇവ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കില്ല എന്നാല്‍ ഡിസേബിള്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കും.

ഡിസേബിള്‍ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമായ ആപ് ഡ്രോയറില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഇതിലൂടെ ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ലാഭിക്കാന്‍ സാധിക്കും.

സെറ്റിങ്‌സ് ഓപ്ഷനില്‍ നിന്ന് ആപ്ലിക്കേഷന്‍സ് തിരഞ്ഞെടുത്ത ശേഷം പ്രവര്‍ത്തന രഹിതമാക്കേണ്ട ആപ്പുകള്‍ ടിക് ചെയ്ത് ഡിസേബിള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. പിന്നീട് വീണ്ടും ഈ ആപ്ലിക്കേഷന്‍സ് ഉപയോഗിക്കണമെന്ന് തോന്നിയാല്‍ ഇവ ഇനേബിള്‍ ചെയ്യാവുന്നതാണ്.

DONT MISS
Top