ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ഓഡിയോ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം സോളോയുടെ ഓഡിയോ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടന്‍ മനോജ് കെ ജയന്‍, നായികമാരായ ശ്രുതി ഹരിഹരന്‍, സായി ധന്‍സിക തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴിലും മലയാളത്തിലുമായി ചിത്രികരിച്ച സിനിമ ഒക്ടോബര്‍ 5 ന് തീയേറ്ററികളിലെത്തും.

ബോളിവുഡിലും കോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ, പ്രണയം പ്രമേയമാകുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. ചിത്രത്തില്‍ നാല് വ്യത്യസ്ത റോളിലാണ് ദുല്‍ഖര്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ആര്‍തി വെങ്കടേഷ്, സായി ധന്‍സിക, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ് നായികമാരായി എത്തുന്നത്. താന്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാണ് സോളോ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് 11 സംഗീത സംവിധായകര്‍ ചേര്‍ന്നാണ് എന്ന പ്രത്യേകതയും ഉണ്ട്. പ്രശസ്ത മ്യൂസിക്ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോനും സിദ്ധാര്‍ത്ഥ് മേനോനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബിജോയ് നമ്പ്യാര്‍ തന്നെ തിരക്കഥ രചിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് ബിജോയ്‌യുടെ തന്നെ നിര്‍മ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും ചേര്‍ന്നാണ്.

DONT MISS
Top