മനുഷ്യ ശരീരം 400 വര്‍ഷം ജീവിക്കാന്‍ പാകത്തിനാണ് നിര്‍മ്മിക്കപ്പെടുന്നത്; പുതിയ കണ്ടെത്തലുമായി ബാബാ രാംദേവ്

ബാബാ രാംദേവ്

ദില്ലി : ഒരു മനുഷ്യന്റെ ശരീരം 400 വര്‍ഷക്കാലത്തോളം ജീവിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും എന്നാല്‍ ജീവിതശൈലി കൊണ്ട് മനുഷ്യന്‍ തന്റെ സ്വന്തം ശരീരത്തെ ഇല്ലാതാക്കുകയാണെന്നും യോഗാ ഗുരു ബാബാ രാംദേവ്. വ്യായാമത്തിലൂടെയും  വിഷരഹിതമായ ഭക്ഷണവും കഴിച്ച് ആരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും രംദേവ് പറയുന്നു. ഇങ്ങനെ ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ നാനൂറ് വര്‍ഷം വേണമെങ്കിലും മനുഷ്യന് ജീവിക്കാം എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.

തെറ്റായ ജീവിതശൈലി കൊണ്ട് മനുഷ്യന്‍ രക്ത സമ്മര്‍ദ്ധം, ഹൃദ്‌രോഗങ്ങള്‍ അങ്ങനെ പലതും അനാവശ്യമായി  ഉണ്ടാക്കിയെടുക്കുന്നു. അനാവശ്യമായി രോഗങ്ങള്‍ ഉണ്ടാക്കിവെയ്ക്കുകയും ശിഷ്ടകാലം ആശുപത്രിയും, ഡോക്ടര്‍മാരുമൊക്കെയായി ജീവിതം ചിലവഴിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. യോഗയിലൂടെ എങ്ങനെ ജീവിതം തിരിച്ചു പിടിക്കാം എന്നുള്ള കാര്യങ്ങളും രാംദേവ് പറയുന്നു.

യോഗയിലൂടെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് 38 കിലോ ഭാരം കുറക്കാന്‍ സാധിച്ചു. യോഗയ്‌ക്കൊപ്പം വേവിച്ച ശുദ്ധമായ പച്ചക്കറികളും സൂപ്പുമൊക്കെയാണ് കഴിച്ചത്. ഭക്ഷണത്തിലും ക്രമീകരണങ്ങള്‍ വരുത്തിയതായി രാംദേവ് പറഞ്ഞു. മൂന്ന് കാര്യങ്ങളിലൂടെ മാത്രമാണ് ഇതൊക്കെ സാധിക്കുന്നത്. ആറു മണിക്കൂര്‍ ഉറക്കം, ഒരു മണിക്കൂര്‍ വ്യായാമം, പിന്നെ നല്ല ഭക്ഷണം. ഇത് എല്ലാവരും പിന്തുടരണമെന്നും യോഗാ രാംദേവ് പറയുന്നു.

പതജ്ഞലി ഉത്പന്നങ്ങള്‍ക്കെതിരെ നടക്കുന്ന പരാതികള്‍ക്കെതിരെയും രാംദേവ് പ്രതികരിച്ചു. നല്ല വസ്തുക്കള്‍ മാത്രമാണ് ഞാന്‍ വിപണിയില്‍ എത്തിച്ചത്. ഇതിനെതിരെ വ്യാജ പ്രചരണമാണ് നട്ടത്തുന്നതെന്നും പറഞ്ഞു. മെയ്ക്ക്  ഇന്‍ ഇന്ത്യയ്ക്ക് പിന്തുണയുമായാണ് പതജ്ഞലി മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഉണ്ടാക്കുന്നതെന്നും രാംദേവ് പറഞ്ഞു.

DONT MISS
Top