ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം സെമിഫൈനലില്‍

പ്രണവ് ജെറി ചോപ്ര- സിക്കി റെഡ്ഡി

ടോക്യോ : ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍  ചാമ്പ്യന്‍ഷിപ്പിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം സെമിഫൈനലില്‍ കടന്നു. കൊറിയയുടെ സിയൂങ് ജെയി- കിം ഹാ നാ സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 9-21, 21-19.

സെമിയില്‍ ജപ്പാന്റെ തകൂറോ ഹോകി, സയാക ഹിറോത സഖ്യമാണ് ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍.

അതേസമയം സിംഗിള്‍സില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന കെ ശ്രീകാന്തും എച്ച് എസ് പ്രണോയും ക്വാര്‍ട്ടറില്‍ തോറ്റു.

ലോകചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. യുഎസ് ഓപ്പണ്‍ ചാമ്പ്യനായ എച്ച് എസ് പ്രണോയ് ചൈനയുടെ ഷി യുകിയോടാണ് പരാജയപ്പെട്ടത്.

DONT MISS
Top