രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിച്ച് പാക് താരം മഹിറ ഖാന്‍; മുസ്‌ലീം യുവതിയെ ഹിന്ദു പുരുഷനൊപ്പം കണ്ട് കലിയിളകി മതമൗലികവാദികള്‍

ഷാരൂഖ് ഖാന്‍ ചിത്രം റായിസില്‍ നായികയായി എത്തി സുപരിചിതയായ നടിയാണ് പാക് താരം മഹിറ ഖാന്‍. രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന മഹിറ ഖാന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു മുസ്‌ലീം വനിത, പ്രത്യേകിച്ചും പാകിസ്താന്‍ വംശജയായ യുവതിയെ ഹിന്ദു പുരുഷനൊപ്പം കണ്ടതിന്റെ ചൊറിച്ചിലാണ് പലരും തീര്‍ത്തത്. പാതി നഗ്നമായ വസ്ത്രമാണ് മഹിറ ധരിച്ചതെന്നും മതമൗലികവാദികള്‍ ആയുധമാക്കി.

ഇരുവരും സിഗരറ്റ് വലിക്കുന്ന ചിത്രം ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പലരും വിമര്‍ശനവുമായി രംഗത്തെത്തി. രണ്‍വീറുമായി മഹിറയ്ക്ക് പ്രണയബന്ധമുണ്ടെന്നും അത് പുതുക്കുന്നതിനാണ് നടി തിരികെയെത്തിയതെന്നുമാണ് ചിലരുടെ വാദം.

വെറും ഗോസിപ്പെന്ന രീതിയിലല്ല പലരും സംഭവത്തെ നോക്കികാണുന്നത്. കടുത്ത ട്രോള്‍ ആക്രമണമാണ് മഹിറയ്‌ക്കെതിരെ നടക്കുന്നത്. മഹിറ പാകിസ്താനിയാണെന്നുള്ളതാണ് പലരുടേയും പ്രശ്‌നം. രണ്‍ബീറിനെ മാറ്റി നിര്‍ത്തിയുള്ള ആക്രമണമാണ് ചിലര്‍ അഴിച്ചുവിട്ടതെന്നതും ശ്രദ്ധേയമാണ്.

ചിലര്‍ മഹിറയുടെ കുടുംബത്തേയും തൊട്ടുകളിച്ചു. ഒരു കുഞ്ഞിന്റെ അമ്മയായ മഹിറയ്ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുന്നതെന്നാണ് ചിലരുടെ ചോദ്യം.

മഹിറയെ പിന്തുണച്ച് ആരാധകരില്‍ ചിലരും രംഗത്തെത്തി. പുകലവിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനുമാത്രമല്ലെന്നും സ്ത്രീയ്ക്കുമുണ്ടെന്നും ചിലര്‍ പറഞ്ഞു. മഹിറയെ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കാന്‍ അനുവദിക്കൂ എന്നും അഭിപ്രായം ഉയര്‍ന്നു.

പാകിസ്താനി നടന്‍ അലിസഫറും മഹിറയെ പിന്തുണച്ച് ട്വീറ്റ് ചെയ്തു.

@mahirahkhan

A post shared by Ali Zafar (@ali_zafar) on

DONT MISS
Top