2018 ലെ നീലക്കുറിഞ്ഞി വസന്തം മൂന്നാറില്‍ വരവറിയിച്ചു

ഫയല്‍ ചിത്രം

മൂന്നാര്‍: മഞ്ഞും തണുപ്പും ആസ്വദിക്കുന്നതിനായി മൂന്നാറിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് പ്രകൃതി മനോഹരിതയുടെ വശ്യ സൗന്ദര്യമൊരുക്കിയിരിക്കുയാണ് വരയാടുകളെകൊണ്ട് പ്രശസ്ഥമയ രാജമലയില്‍.  രണ്ടായിരത്തി പതിനെട്ടിലെ നീലക്കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ച് രാജമലിയിലങ്ങിങ്ങായി നീലക്കുറിഞ്ഞികള്‍ പൂത്തട്ടുണ്ട്. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേക്ത. കൂടാതെ തണുത്ത കാറ്റും, നേര്‍ത്ത ചാറ്റല്‍മഴയും അങ്ങിങ്ങായി പൂത്ത നീലക്കുറിഞ്ഞിയും, വെള്ളച്ചാട്ടങ്ങളുമൊക്കെയായി ആസ്വാദനലഹരി പകര്‍ന്ന് നല്‍കുന്ന ദൃശ്യവിസ്മയമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.

രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മൂന്നാര്‍. യാത്രയെ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കെലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്. കടുത്ത മഞ്ഞും മൂന്നാറിലെ പ്രകൃതി സൗന്ദര്യവും ആസ്വദിക്കുന്നതിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നായി നിരവധി സഞ്ചാരികളാണ് എത്തുന്നത്.

പച്ച വിരിച്ച പുല്‍മേടുകളില്‍ മേഞ്ഞു നടക്കുന്ന വരയാടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിലവിലുള്ള കാലാവസ്ഥയില്‍ നേര്‍ത്ത ചാറ്റല്‍മഴയും നിലയ്ക്കാത്ത കാറ്റുമാണുള്ളത്. ഒപ്പം മഴക്കാലം സജീവമായതോടെ മലമുകളില്‍നിന്നും താഴേയ്ക്ക് പതിക്കുന്നവെള്ളച്ചാട്ടങ്ങളും പ്രകൃതി മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. പ്രകൃതി മനോഹാരിതയുടെ സംഗമ ഭൂമിയായ രാജമലയിലേയ്ക്ക് ശക്തമായി പെയ്യുന്ന മഴയിലും സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

DONT MISS
Top