വിജയ് മാസും റഹ്മാന്‍ ക്ലാസും: മെര്‍സല്‍ ടീസറിന് ഗംഭീര വരവേല്‍പ്

വിജയ്-അറ്റ്‌ലി ചിത്രം മെര്‍സല്‍ ടീസറിന് ഗംഭീര വരവേല്‍പ്. സമ്പൂര്‍ണ ആക്ഷന്‍ ത്രില്ലറാകും ചിത്രമെന്ന് ടീസര്‍ വിളിച്ചോതുന്നു. എര്‍ആര്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം ടീസറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഒരുമിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് അഞ്ചുലക്ഷത്തോളം കാഴ്ച്ചക്കാരെ സൃഷ്ടിച്ച് മുന്നേറുകയാണ്.

ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ടീസറില്‍ വിജയ് വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നു. കബാലിയുടെയും ബാഹുബലിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മെര്‍സലിനാകുമെന്നാണ് വിജയ് ആരാധകര്‍ വിശ്വസിക്കുന്നത്.

സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 130 കോടി മുടക്കുമുതല്‍ മെര്‍സലിനുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒക്ടോബര്‍ 18ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തിയേറ്ററുകളിലെത്തിക്കും.

DONT MISS
Top