“ഐശ്വര്യയും സല്‍മാന്‍ ഖാനുമാണ് തന്റെ ജീവിതം നശിപ്പിച്ചത്”, തുറന്നുപറഞ്ഞ് വിവേക് ഒബ്‌റോയ്

സല്‍മാനും ഐശ്വര്യയും (ഫയല്‍ ചിത്രം), വിവേക് ഒബ്‌റോയി

‘കമ്പനി’ എന്ന രാംഗോപാല്‍ വര്‍മ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിവേക് ഒബ്‌റോയ്. ചില മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഭാവി വാഗ്ദാനമാണ് താന്‍ എന്ന് തോന്നിപ്പിക്കുകയും ചെയ്തു. എന്നാല്‍ വളരെപ്പെട്ടന്ന് വിവേക് വെള്ളിത്തിരയില്‍നിന്ന് അപ്രത്യക്ഷനായി.

എന്നാല്‍ അത്തരത്തില്‍ തന്റെ ജീവിതം കുട്ടിച്ചോറാകാന്‍ കാരണം എന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിവേക്. ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായ സല്‍മാന്‍ ഖാനും താരസുന്ദരി ഐശ്വര്യയുമാണ് തന്റെ ജീവിതം നശിക്കാന്‍ കാരണമായതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഐശ്വര്യയും സല്‍മാനും തമ്മിലുള്ള പ്രണയം തകര്‍ന്നുനില്‍ക്കുന്ന സമയത്താണ് വിവേക് ഐശ്വര്യയുമായി അടുക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായ വിവരം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയും ചെയ്തു. എന്നാല്‍ ഇത് ഐശ്വര്യയുടെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനെ ചൊടിപ്പിച്ചു. സല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി വിവേക് പത്രസമ്മേളനം വിളിച്ച് തുറന്നുപറയുകയും ചെയ്തു.

എന്നാല്‍ ഇതിനുപിന്നാലെ ഐശ്വര്യ വിവേകുമായി അകന്നു. ഇത്തരത്തില്‍ ഐശ്വര്യ തന്നെ വിട്ടുപോയതും സല്‍മാന്‍ ഖാനുമാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതം തകര്‍ന്നതെന്ന് വിവേക് പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിവേഗത്തിന്റെ വിജയാഘോഷവേളയിലാണ് ഈ കാര്യങ്ങള്‍ വിവേക് ഒബ്‌റോയി തുറന്നുപറഞ്ഞത്. ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ പ്രശംസപിടിച്ചുപറ്റുന്നുണ്ട്.

DONT MISS
Top