“സാധനം വാങ്ങൂ, അടുത്തവര്‍ഷം പണം നല്‍കൂ”, ആമസോണില്‍ പുതിയ ഓഫര്‍

ആമസോണിലെ പുതിയ ഓഫര്‍ ആരെയും ഒന്ന് അതിശയിപ്പിക്കും. ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം. എന്നാല്‍ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഫ്ളിപ് കാര്‍ട്ടും ഒന്നിനൊന്ന് മികച്ച ഓഫറുമായി വില്‍പന മാമാങ്കം ആരംഭിച്ചുകഴിഞ്ഞു.

ഫ്ളിപ് കാര്‍ട്ടും ആമസോണും തമ്മിലാണ് തീപാറുന്ന മത്സരം. ഉത്പ്പന്നം വിറ്റഴിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഇവര്‍ തയാര്‍. ഒരുപക്ഷേ നഷ്ടം പോലും ഇവര്‍ സഹിക്കും. ലക്ഷ്യം ഒന്നുമാത്രംഉത്പ്പന്നം വിറ്റഴിക്കുക. വിവിധ ഉത്പ്പന്നങ്ങള്‍ക്ക് 80% വരെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്.

‘ദി ബിഗ് ബില്യണ്‍ ഡെയ്‌സ്’ എന്നാണ് ഫ്ളിപ് കാര്‍ട്ട് ആദായ വില്‍പനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ഫ്ളിപ് കാര്‍ട്ടും ഉപഭോക്താക്കളും ‘ദി ബിഗ് ബില്യണ്‍ ഡെയ്‌സ്’ ആഘോഷിക്കുക. എന്നാല്‍ ആമസോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ് ആദായ വില്‍പനയായ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ സെയില്‍ നടപ്പാക്കുക.

DONT MISS
Top