മെക്‌സിക്കോയില്‍ ഭൂചലനം: മരണസംഖ്യ 248 ആയി ഉയര്‍ന്നു

രക്ഷാപ്രവര്‍ത്തനം നടത്തുന്നു

മെക്‌സിക്കോസിറ്റി: മെക്സിക്കോയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 248 ആയി ഉയര്‍ന്നു. മെക്‌സിക്കോ സിറ്റിയിലും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. സ്‌കൂളുകളുള്‍പ്പെടെ സ്ഥലത്തെ പ്രധാന സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും.

ഭൂചനത്തില്‍ 49 കെട്ടിടങ്ങളാണ് പൂര്‍ണമായും തകര്‍ന്നത്. ഇവയിലേറെയും ഫ്‌ളാറ്റുകളായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ട്. ഒരു സ്‌കൂളും ഫാക്ടറിയും വാണിജ്യകേന്ദ്രവും തകര്‍ന്നു. ചില കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായതും വാതക ചോര്‍ച്ചയും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. സെെന്യത്തിന്‍റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മെക്‌സിക്കോ സിറ്റിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പ്യുഏബ്ല എന്ന സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 1985ല്‍ ഇതേ ദിവസമം ഇതേ സ്ഥലത്ത് ഭൂമി കുലുങ്ങി ആയിരങ്ങള്‍ മരണപ്പെട്ടിരുന്നു. ഈ മാസം തന്നെ മെക്‌സിക്കോയില്‍ ഉണ്ടായ മറ്റൊരു ഭൂചലനത്തില്‍ 90 ലധികം പേര്‍ മരിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം കരകയറുന്നതിന് മുമ്പാണ് ശക്തമായ മറ്റൊരു ഭൂകമ്പത്തിന് കൂടി രാജ്യം ഇരയായത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നു

രക്ഷാപ്രവര്‍ത്തനം നടത്തുന്നു

DONT MISS
Top