കോള്‍ നിരക്ക് ഇനിയും താഴ്‌ന്നേക്കും; ടെര്‍മിനേഷന്‍ ചാര്‍ജ്ജുകള്‍ ട്രായ് വെട്ടിക്കുറച്ചു

പ്രതീകാത്മക ചിത്രം

ദില്ലി: കോള്‍ ടെര്‍മിനേഷന്‍ നിരക്കുകള്‍ ട്രായ് വെട്ടിക്കുറച്ചു. മിനുട്ടിന് 14 പൈസ എന്ന നിരക്ക് ആറ് പൈസയായിട്ടാണ് കുറച്ചത്. ചില ടെലക്കോം കമ്പനികളുടെ കടുത്ത എതിര്‍പ്പുണ്ടായിട്ടും ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ ട്രായിക്കായി.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് കോള്‍ കണക്ട് ആകുമ്പോള്‍ ആദ്യ നെറ്റ്‌വര്‍ക്ക് കമ്പനി രണ്ടാംനെറ്റ് വര്‍ക്ക് കമ്പനിക്ക് നല്‍കേണ്ടതായ തുകയാണ് ടെര്‍മിനേഷന്‍ ചാര്‍ജ്ജ്. ഉദാഹരണത്തിന് ഒരു എയര്‍ടെല്‍ നമ്പരില്‍നിന്ന് ഐഡിയ നമ്പരിലേക്ക് കോള്‍ പോയാല്‍ എയര്‍ടെല്‍ ഐഡിയയ്ക്ക് നല്‍കേണ്ട തുകയാണ് ടെര്‍മിനേഷന്‍ ചാര്‍ജ്ജ്.

എന്നാല്‍ ഈ തുക വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു വോഡഫോണിന്റെ ആവശ്യം. എന്നാല്‍ ജിയോ ആവശ്യപ്പെട്ടത് ടെര്‍മിനേഷന്‍ ചാര്‍ജ്ജ് എന്നൊരു സംഗതിയേ എടുത്തുകളയണമെന്നായിരുന്നു. എന്നാല്‍ രണ്ടും അംഗീകരക്കാതിരുന്ന ട്രായ് നിരക്കുകള്‍ വെട്ടിക്കുറച്ചു. എന്നാല്‍ 2019ന് ശേഷം ടെര്‍മിനേഷന്‍ നിരക്കുകള്‍ എടുത്തുകളയുമെന്ന് ട്രായ് അറിയിച്ചത് ജിയോയുടെ വാദങ്ങള്‍ക്ക് ഭാഗിക വിജയം നല്‍കി.

DONT MISS
Top