പ്രകൃതിക്ഷോഭങ്ങള്‍ മൂന്നാറിനെ വേട്ടയാടുമ്പോള്‍ ദേവികുളത്തെ ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ദേവികുളം: ഇടുക്കി ദേവികുളത്തെ ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍. കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോളും ആവശ്യത്തിന് വാഹനങ്ങള്‍ വിട്ടു നല്‍കാത്തതാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ കാരണം.

നാല് ജീപ്പുകളും ഒരു ബോലാറോ വാഹനവുമാണ് ദേവികുളത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വിട്ടുനല്‍കിയിട്ടുള്ളത്. ഇതില്‍ മൂന്ന് ജീപ്പും, ബോലാറോയും കട്ടപ്പുറത്താണ്. ബാക്കിയുള്ള വാഹനങ്ങളുടെ സ്ഥിതി തികച്ചും പരിതാപകരമാണ്, ടയറുകള്‍ പൂര്‍ണമായും തേയ്മാനം സംഭവിച്ചതും ബ്രേക്ക് ചവിട്ടിയാലും നില്‍ക്കാത്ത അവസ്ഥയാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് വേണം സേനയ്ക്ക് സ്ഥലത്തെത്താന്‍.

മൂന്ന് മാസം മുമ്പ് ചീയപ്പാറയില്‍ അപകടത്തില്‍പ്പെട്ട വാഹനം തുരുമ്പെടുത്ത് നശിക്കുകയാണ്. വാഹനം ലേലം ചെയ്യുന്നതിനോ പുതിയത് ഒരെണ്ണം വാങ്ങുന്നതിനോ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. മണ്ണ് ഇടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂന്നാറിനെ വേട്ടയാടുമ്പോള്‍  വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ വാഹനങ്ങള്‍ക്കായി റവന്യു അധികൃതര്‍ നേട്ടോട്ടമോടുകയാണ്.

DONT MISS
Top