യുപിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പത്തു ദിവസം പീഡിപ്പിച്ചു; മാംസം കഴിക്കാനും മതം മാറാനും നിര്‍ബന്ധിച്ചതായും പരാതി

പ്രതീകാത്മക ചിത്രം

മുസഫര്‍ നഗര്‍ : മുസര്‍ഫര്‍ നഗറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തുടര്‍ച്ചയായി പത്തു ദിവസം പീഡിപ്പിച്ചു. ആക്രമികളില്‍നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസില്‍ കേസു കൊടുത്തു. ലൈംഗിക പീഡനത്തിനുപുറമെ പെണ്‍കുട്ടിയോട് മതം മാറാനും, മാംസം കഴിക്കാനും ആക്രമികള്‍ നിര്‍ബന്ധിച്ചതായി പൊലീസ് പറഞ്ഞു.

അക്രം, അസ്ലം, അയ്യൂബ്, സലീം എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സെപ്തംബര്‍ ആറാം തീയ്യതിയാണ് പെണ്‍കുട്ടി മുസഫര്‍ നഗറില്‍ നിന്നും അമ്മാവനെക്കാണാന്‍ കുക്‌റയിലേക്ക് പുറപ്പെട്ടത്. അപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. യുവാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസ്സിനായി ടൗണില്‍ കാത്തുനിന്നപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ ഒരു കാറില്‍ വന്നത്. മുന്‍ പരിചയമുള്ള യുവാക്കളായതുകൊണ്ട് കാറില്‍ കയറുന്നോ എന്ന് ചോദിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെയാണ് കയറിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ കണ്ണുകള്‍ കറുത്ത് തുണികൊണ്ട് മറച്ചു.

നാലു പേരും ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡനത്തിനുപുറമെ മതം മാറാന്‍ യുവാക്കള്‍ നിരന്തരം നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. സെപ്തംബര്‍ 16 നാണ് പെണ്‍കുട്ടിയെ യുവാക്കള്‍ പുറത്തു വിട്ടത്. ഗംഗാ കനാലിന്റെ അടുത്ത് പെണ്‍കുട്ടിയെ കൊണ്ടുവിടുകയും പൊലീസില്‍ പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.

DONT MISS
Top