എച്ച് 1 ബി വിസ നടപടി ക്രമങ്ങള്‍ അമേരിക്ക പുനരാരംഭിച്ചു

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍: എച്ച് 1 ബി വിസ വേഗത്തിലാക്കാനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു. അഞ്ച് മാസങ്ങള്‍ക്കു മുമ്പ് വിസ ലഭിക്കുന്നതില്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതാണ് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കാരണമെന്നായിരുന്നു വിശദീകരണം. നിയന്ത്രണം അമേരിക്കയിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന വിവിധ ഇന്ത്യക്കാരെ ബാധിച്ചിരുന്നു.

എച്ച് 1 ബി വിസയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടത്.

പുതിയ നിര്‍ദ്ദേശ പ്രകാരം വിസ അപേക്ഷിക്കുന്നവര്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കുമെന്നാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. 2018ല്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്ക് വിസ അനുവദിച്ച് നല്‍കുമെന്നും കുറിപ്പില്‍ പറയുന്നു.

DONT MISS
Top