ട്വിറ്റര്‍ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ എത്തുന്നു

ശ്രീറാം കൃഷ്ണന്‍

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ എത്തുന്നു. ഫെയ്‌സ്ബുക്കിന്റെയും സാപ്പിന്റെയും മുതിര്‍ന്ന ഡയറക്ടറായി സേവനം അനുഷ്ടിച്ച ഇദ്ദേഹം ട്വിറ്റര്‍ പ്രോഡക്ട് വിഭാഗത്തിന്റെ ഡയറക്ടറായാണ് എത്തുന്നത്.

ഞാന്‍ ട്വിറ്ററിന്റെ ഭാഗമാകാന്‍ പോകുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ആഡ് ടെക്‌നോളജിയില്‍ മികച്ച പ്രാഗല്‍ഭ്യം തെളിയിച്ചയാളാണ് ശ്രീറാം. ഫെയ്‌സ്ബുക്കിന്റെ പരസ്യ വിഭാഗം കെട്ടിപൊക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വ്യക്തിയാണ് ശ്രീറാം. 2016 ഫെബ്രുവരിയാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്നും സ്ഥാനമൊഴിഞ്ഞത്.

DONT MISS
Top