ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്; രക്തം നല്‍കിയവരെ വീണ്ടും പരിശോധിക്കും

ഫയല്‍ ചിത്രം

തിരുവനന്തപുരം: കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. രക്തം നല്‍കിയവരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. തുടക്കത്തില്‍ രോഗം കണ്ടെത്തുന്നതിനുള്ള ഉപകരങ്ങള്‍ ആര്‍സിസിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആര്‍സിസി രക്തം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടിക്ക് രക്തം നല്‍കിയപ്പോഴും പരിശോധനകള്‍ നടത്തിയിരുന്നു. ആ സമയങ്ങളില്‍ എച്ച്‌ഐവി ബാധ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശം ഉണ്ട്. രക്തദാതാവിന് രോഗത്തിന്റെ തുടക്കസമയമായതിനാലാണ് രോഗം കണ്ടെത്താന്‍ കഴിയാത്തത്. അതിനാല്‍ വീഴ്ച ഉണ്ടായെന്ന് പറയുവാന്‍ കഴിയില്ലായെന്നാണ് ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ രാംദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

വിന്‍ഡോ പീരീഡില്‍ രോഗം കണ്ടെത്തുന്നതിന് ആധുനിക സാങ്കേതിക സംവിധാനമുള്ള ഉപകരണങ്ങള്‍ ആര്‍സിസിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ട്. കുട്ടിക്ക് രക്തം നല്‍കിയ 49 പേരുടെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആര്‍സിസിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടു റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് കൈമാറും. അതേസമയം, സര്‍ക്കാര്‍ നിയോഗിച്ച ജോയിന്റ് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ല. സംഭവത്തില്‍ സമാന്തരമായി പൊലീസും അന്വേഷണം നടത്തുന്നുണ്ട് .

DONT MISS
Top