ജിയോ ഫോണിനോട് മത്സരിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍; സൗജന്യ കോളുകളുമായി ഫീച്ചര്‍ ഫോണ്‍

പ്രതീകാത്മക ചിത്രം

ദില്ലി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നു. മൈക്രോമാക്‌സ്, ലാവ എന്നി മൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഫോണുകള്‍ക്ക് 2000 രൂപയായിരിക്കും വില.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പത്ത് കോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യം വെച്ചാണ് ഫോണ്‍ പുറത്തിറക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്ത പറഞ്ഞു. നിലവില്‍ ബിഎസ്എന്‍എല്‍ന് രണ്ടര കോടിയോളം ഉപഭോക്താക്കളാണ് ഉള്ളത്.. കൂടാതെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴി എട്ട് ലക്ഷത്തോളം പുതിയ ഉപഭോക്താക്കളും എത്തിയിട്ടുണ്ട്.

ഒക്ടോബര്‍ പകുതിയോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്ത ദേശീയ മാധ്യമത്തോട് പറഞ്ഞത്. ജിയോയുമായുള്ള മത്സരം നേരിടാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് ബിഎസ്എന്‍എല്‍ ഫോണ്‍ പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top