വിവിധ നാല് ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണ്ട അവസാന തീയതികള്‍

പ്രതീകാത്മക ചിത്രം

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി മുന്നോട്ട് പോകുകയാണ് കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ സിമ്മുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹ്യ സുരക്ഷ പദ്ധതികള്‍ തുടങ്ങി നാല് കാര്യങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കണ്ട അവസാന തീയതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

1. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണ്ട അവസാന തീയതി: 2017 ഡിസംബര്‍ 31

സാമ്പത്തിക തട്ടിപ്പ് തടയുക ലക്ഷ്യമിട്ടാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ആധാര്‍ ഡിജിറ്റല്‍ വ്യക്തിവിവരശേഖരമാണ്. ശാരീരിക വിവരശേഖരം മാത്രമല്ല. ഡിജിറ്റല്‍ വിവരശേഖരം ഫിസിക്കല്‍ ഐഡന്റിറ്റിയെ സാധൂകരിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

2. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി: 2018 ഫെബ്രുവരി

2018 ഫെബ്രുവരിക്കകം ആധാറുമായി ബന്ധിപ്പിക്കാനാണ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫെബ്രുവരിയ്ക്ക് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമ്മുകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്

3. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി: 2017 ഡിസംബര്‍ 31

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ കെവൈസി നമ്പറുമായാണ് ബന്ധിപ്പിക്കുന്നത്. കെവൈസി നമ്പറാണ് ഉപഭോക്താവിനെ വ്യക്തമാക്കുന്നത്.

4. സാമൂഹ്യ സുരക്ഷ പദ്ധതിക്കായി ബന്ധിപ്പിക്കേണ്ട അവസാന തീയതി: 2017 ഡിസംബര്‍ 31

വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളായ പെന്‍ഷനുകള്‍, എല്‍പിജി സിലിണ്ടര്‍, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്.

DONT MISS
Top