ശനിയുടെ അന്തരീഷത്തില്‍ എരിഞ്ഞടങ്ങി കാസിനി; സേവനമവസാനിപ്പിച്ചത് നാസയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പേടകം

കാസിനി ഉപഗ്രഹത്തിന്റെ 3ഡി മാതൃക

നാസയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ കാസിനി എന്ന കൃത്രിമോപഗ്രഹം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ശനിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് എരിഞ്ഞടങ്ങുകയായിരുന്നു പേടകം. കാസിനിയുടെ അവസാന നിമിഷം വരെയുളള വിവരങ്ങള്‍ കൃത്യമായി ലഭിച്ചിട്ടുണന്നെ് പേടകത്തിന്റെ പ്രോഗാം മാനേജന്‍ ഏള്‍ മെയ്‌സ്പറയുന്നു.

ശനിക്കും ശനിയുടെ വലയങ്ങള്‍ക്കുമിടയിലൂടെ കടന്നുപോയ ആദ്യ കൃത്രിമോപഗ്രഹമാണ് കാസിനി. പ്രവര്‍ത്തനം അവസാനിപ്പിക്കുംമുമ്പേ ഒരു തവണകൂടി ശനിയുടേയും വലയങ്ങളുടേയും സമീപത്തുകൂടി കടന്നുപോയ ഉപഗ്രഹം ശനിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന് തീനാളമായി.

ഉടന്‍തന്നെ ഭൂമിയിലേക്കുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടു. പേടകത്തിന്റെ അലുമിനിയം ബോഡി ചൂട് താങ്ങാനാവാതെ സെക്കന്റുകള്‍ക്കകം ഇല്ലാതായി. മണിക്കൂറില്‍ 1,20,000 കിലോമീറ്റര്‍ വേഗതയിലാണ് കാസിനി ശനിയിലേക്ക് വീണത്.

ശനിയുടെ വലയങ്ങുെടെ അടുത്തുനിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താനായി കാസിനിക്ക്. അവസാന നാളുകളില്‍ കാസിനി അയച്ച വിവരങ്ങള്‍ വരും ദിവസങ്ങളിലേ നാസ വിലയിരുത്തൂ. നാല് ബില്യണ്‍ ഡോളറായിരുന്നു കാസിനിയുടെ ചെലവ്.

കടപ്പാട്: dailymail.co.uk

DONT MISS
Top