‘ആമസോണും ഫ്ളിപ് കാര്‍ട്ടും 80% ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുമോ?’, തങ്ങള്‍ 100% ഡിസ്‌കൗണ്ട് നല്‍കുമെന്ന് പേടിഎം

പ്രതീകാത്മക ചിത്രം

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണും ഫ്ളിപ് കാര്‍ട്ടും വരുന്ന ഇരുപതാം തീയതി മുതല്‍ ഇരുപത്തി നാലാം തീയതിവരെ വന്‍ ഓഫറുകളാണ് നല്‍കുന്നത്. ഒരു ഷോപ്പിംഗ് മാമാങ്കം തന്നെയാണ് ഇവര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇതിനൊക്കെ മറുപടി നല്‍കാനൊരുങ്ങുകയാണ് മറ്റൊരു ഇന്ത്യന്‍ കമ്പനി.

80 ശതമാനവും 90 ശതമാനവുമൊക്കെയാണ് ആമസോണും ഫ്ളിപ്കാര്‍ട്ടും ഓഫര്‍നല്‍കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വാലറ്റായ പേടിഎം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് 100% ഡിസ്‌കൗണ്ടാണ്. തങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പ് വഴി സാധനങ്ങള്‍ വാങ്ങിയാല്‍ 100% പണം ക്യാഷ്ബാക്ക് ഓഫര്‍ വഴി കയ്യിലെത്തും. ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഈ നീക്കത്തിലൂടെ പേടിഎം ഉറക്കെ പ്രഖ്യാപിക്കുന്നു.

ആമസോണും ഫ്ളിപ്കാര്‍ട്ടും സ്‌നാപ്ഡീലും തിളങ്ങി നില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണിയില്‍ വിഹിതം വര്‍ദ്ധിപ്പിക്കുക എന്നതാണ് പേടിഎമ്മിന്റെ ലക്ഷ്യം. ഏത് ദിവസങ്ങളിലാണ് ഈ ഓഫറുകള്‍ നല്‍കുക എന്നതിനും പേടിഎം പറയുന്നത് ഏവര്‍ക്കും പരിചിതമായ ആ തീയതികള്‍ തന്നെയാണ്, സെപ്റ്റംബര്‍ 20,21,22,23,24. ഈ അഞ്ച് ദിനങ്ങള്‍ റെക്കോര്‍ഡ് വില്‍പ്പനയാകും ഓണ്‍ലൈന്‍ സൈറ്റുകളിലുണ്ടാവുക എന്നത് ഉറപ്പാണ്. ഈ കൂട്ടപ്പൊരിച്ചിലില്‍ ഉള്‍പ്പെടാതെ സ്‌നാപ്ഡീല്‍ മാറിനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.

DONT MISS
Top