പിവി സിന്ധുവിന്റെ മധുരപ്രതികാരം; ഒകുഹാരയെ കീഴടക്കി കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പിവി സിന്ധുവിന്

കിരീടം നേടിയ സിന്ധുവിന്റെ ആഹ്ലാദം

സിയോള്‍ : കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യയുടെ പിവി സിന്ധു കരസ്ഥമാക്കി. ഫൈനലില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് സിന്ധു കീഴടക്കിയത്. സ്‌കോര്‍ 22-20, 11-21, 21-18

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് മധുര പ്രതികാരം കൂടിയാണ് സിന്ധുവിന്റെ കിരീടനേട്ടം. കൊറിയ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ വിജയം. വീറുറ്റ പോരാട്ടത്തില്‍ ആദ്യ ഗെയിം 22-20 ന് നേടി സിന്ധു ലക്ഷ്യം പ്രഖ്യാപിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ഒകുഹാര, ഗെയിം സ്വന്തമാക്കി മല്‍സരത്തില്‍ ഒപ്പമെത്തി. 21-11 നായിരുന്നു ഒകുഹാര സിന്ധുവിനെ മറികടന്നത്.

ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. എന്നാല്‍ വര്‍ധിത വീര്യത്തോടെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയ സിന്ധു 21-18 ന് ഗെയിമും, കിരീടവും സ്വന്തമാക്കി. പി വി സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരിടമാണിത്.

DONT MISS
Top