ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു; 17 പേര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

കോട്ടയം : കോട്ടയം ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരുക്കേറ്റു. ചങ്ങനാശ്ശേരി തുരുത്തിയില്‍ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.

കോട്ടയത്തു നിന്നും ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യബസ് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച ശേഷം എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

DONT MISS
Top