ഉത്തര്‍പ്രദേശില്‍ സന്യാസിനിയെ ക്ഷേത്രത്തിനകത്ത് കൂട്ടബലാല്‍സംഗം ചെയ്തു

മഥുര : ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സന്യാസിനിയെ ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ട ബലാല്‍സംഗം ചെയ്തതായി പൊലീസ്. മഥുര ജില്ലയിലെ റാധ രാണി ക്ഷേത്രത്തിലാണ് സംഭവം. പശ്ചിംബംഗാള്‍ സ്വദേശിനിയായ 45 കാരിയെയാണ് ക്ഷേത്ര സുരക്ഷാ ജീവനക്കാരനും, പാചകക്കാരനും ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്.


സെപ്തംബര്‍ 11 ന് രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ബാല്‍ക്കണിയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയെ ഇവര്‍ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയാണ് ബലാല്‍ക്കാരം ചെയ്തത്. ജഗന്നാഥ് പുരി സ്വദേശിനിയായ സന്യാസിനി, രാധാ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ചാണ് ക്ഷേത്രത്തിലെത്തിയത്.

സ്ത്രീയുടെ പരാതിയിന്മേല്‍ കേസെടുത്തതായും, പ്രതിയായ സുരക്ഷാ ജീവനക്കാരന്‍ കന്‍ഹയ്യ യാദവിനെ അറസ്റ്റുചെയ്തതായും മഥുര റൂറല്‍ എസ് പി ആദിത്യ ശുക്ല അറിയിച്ചു. എന്നാല്‍ കൂട്ടുപ്രതി രക്ഷപ്പെട്ടതായും, അയാളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നും എസ്പി പറഞ്ഞു.

സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും എസ്പി ആദിത്യ ശുക്ല അറിയിച്ചു. അതിനിടെ പൊലീസിനെതിരെ സന്യാസിനി രംഗത്തെത്തി. സെപ്തംബര്‍ 13 ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ പോലും തയ്യാറായില്ലെന്നും, പിന്നീട് എസ്എസ്പി സ്വപ്‌നില്‍ മാംഗായിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായതെന്നും പീഢനത്തിനിരയായ സ്ത്രീ ആരോപിച്ചു.

DONT MISS
Top