വയനാട് ബത്തേരി താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നു; വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ : വയനാട് ബത്തേരി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ബിജെപി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

കൊടുംവനത്തിനുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ജില്ലയില്‍ താലം തെറ്റിയിരിക്കുകയാണ്. കാടും നാടും വേര്‍തിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ജനങ്ങളുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യത്തിന് നേരെ സര്‍ക്കാര്‍ മുഖ്യം തിരിക്കുകയാണെന്നും ബിജെപി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ രണ്ടാംദിവസവും ചീരാല്‍ മേഖലയില്‍ കടുവ ഇറങ്ങി വളര്‍ത്തുമൃഗത്തെ കൊന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കടുവ തിന്ന പശുവിന്റെ ജഡാവശിഷ്ടവുമായി ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാന പാതയിലെ നമ്പിക്കൊല്ലിയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

DONT MISS
Top