രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹവുമായി സഹകരിക്കും: കമല്‍ഹാസന്‍

രജിനികാന്ത്, കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ പുതിയ പ്രഖ്യാപനവുമായി നടന്‍ കമല്‍ഹാസന്‍. രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് താരത്തിന്റെ പുതിയ പ്രഖ്യാപാനം. സ്വന്തമായി പാര്‍ട്ടി രൂപികരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് കമല്‍ഹാസന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാന്‍ ഞാന്‍ അദ്ദേഹവുമായി സഹകരിക്കും എന്നാണ് താരം പറഞ്ഞത്. കഴിഞ്ഞ ദിസം ഒരു സ്വകാര്യ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സ്വന്തമായി പാര്‍ട്ടി തുടങ്ങുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ മറുപടി.

രജനികാന്തിന്റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ അടുത്തിടെ ഉണ്ടായ പല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് രജനികാന്ത് ബിജെപിയില്‍ ചേര്‍ന്നേക്കാമെന്നാണ്. ബിജെപി യുവജന വിഭാഗം ദേശീയ അധ്യക്ഷന്‍ പൂനം മഹാജന്‍ കഴിഞ്ഞ മാസം രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്‍ഷിക കടം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കിയതും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമാണെന്നും നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇതിനിടെ നടന്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂട്ടികാഴ്ചകളും നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടികാഴ്ച നടത്തിയ കമല്‍ഹാസന്‍ തന്റെ നിറം കാവി ആകില്ലെന്ന വ്യക്തമാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സ്വന്തമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്.

വര്‍ഗീയ ഫാസിസത്തിനെതിരെ സിപിഐഎം അനുകൂല സംഘടന സെപ്തംബര്‍ 16ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ കമല്‍ഹാസന്‍ പങ്കെടുക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തിരക്കിലായതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജയലളിതയുടെ മരണത്തോടെ കുഴഞ്ഞുമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കമല്‍ഹാസന്റെ രാഷ്ടിയ പാര്‍ട്ടി പ്രഖ്യാപനത്തിലൂടെ മറ്റൊരു വഴി തിരിവ് ഉണ്ടാകുമോ എന്നാണ് രാഷ്ട്രിയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. ഇതിനിടെ നടന്‍ രജനികാന്തിന്റെ രാഷ്ടിയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നാണ് താരം വ്യക്തമാക്കിയത്. ഈ ഒരു സാഹചര്യത്തിലാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചത്.

DONT MISS
Top