ചികിത്സിക്കാന്‍ പണമില്ല; അര്‍ബുദം ബാധിച്ച മകന് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയ്ക്ക് അമ്മയുടെ കത്ത്

കാണ്‍പൂര്‍: അര്‍ബുദം ബാധിച്ച മകന് ദയാവധം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അമ്മ കത്തയച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ത്വക്ക് കാന്‍സര്‍ പിടിപെട്ട തന്റെ മകന്റെ ചികിത്സയ്ക്കായി പണം ഇല്ല, അതിനാല്‍ മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് ജാനകി രാഷ്ട്രപതിയ്ക്ക് കത്തയച്ചിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പതിനായിരം രൂപ ചികിത്സ ചെലവായി കെട്ടി വെയ്ക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത്രയം പണം കെട്ടിവെയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല തങ്ങള്‍ക്കില്ല. ഇതുമായി ബന്ധപ്പെട്ട്  ജില്ലാ മജിസ്‌ട്രേറ്റിനെയും ഉപമുഖ്യമന്ത്രിയയെും സമീപിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.  ജാനകി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

“ഞങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. 2017 മേയ് 14നാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. എന്നാല്‍ ഒരു പ്രതികരണവും ലഭിച്ചില്ല. അര്‍ബുദ ബാധിതര്‍ക്ക് സര്‍ക്കാര്‍ ധന സഹായങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായി തങ്ങള്‍ക്ക് യാതൊരു സഹായങ്ങളും ലഭിക്കുന്നില്ല. ” ജാനകി പറയുന്നു.

അര്‍ബുദത്തിനുള്ള മരുന്നു പോലും വാങ്ങാന്‍ പണമില്ലാത്തതിനാലാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയ്ക്ക് കത്തയക്കുന്നതെന്ന് ജാനകി വ്യക്തമാക്കി.

DONT MISS
Top