ലോകത്തിലെ ആദ്യ നഗ്നപാര്‍ക്ക് തുറന്നു; ആദ്യ ദിവസങ്ങളില്‍ തിരക്കോടുതിരക്ക് (വീഡിയോ)

ലോകത്തിലെ ആദ്യ നഗ്ന പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ആദ്യ ദിവസങ്ങളില്‍ വന്‍ തിരക്കാണ് പാര്‍ക്കില്‍ അനുഭവപ്പെടുന്നത്. പാരിസിലാണ് ഇത്തരത്തിലൊരു പാര്‍ക്ക് തുറന്നിരിക്കുന്നതും ആളുകളെ പുതിയ അനുഭവങ്ങളിലേക്ക് ക്ഷണിച്ചിരിക്കുന്നതും. മികച്ച പ്രതികരണമാണ് സന്ദര്‍ശകരില്‍നിന്നും ലഭിക്കുന്നത്.

ഇത്തരത്തിലൊരു പാര്‍ക്ക് ആരംഭിച്ചത് പരീക്ഷണാടിസ്ഥാനത്തിലാണെന്നാണ് ഭരണാധികാരികളുടെ പക്ഷം. തുറന്ന ചിന്താഗതിയുള്ളവര്‍ക്ക് സമയം ചെലവഴിക്കാനാണ് ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും പാര്‍ക്ക് വന്‍ വിജയമായി മാറിയ സ്ഥിതിക്ക് ഇനിയും ഇത്തരത്തിലുള്ള പാര്‍ക്കുകള്‍ പാരീസിലുടനീളം തുറക്കപ്പെടുമെന്നുതന്നെ പ്രതീക്ഷിക്കാം.

DONT MISS
Top