ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: കെസി ജോസഫിനെതിരെ കേസ്

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രി കെസി ജോസഫിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെസി ജോസഫ് ഫെയ്‌സ്ബുക്കിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.

നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാ കൃത്ത് എസ്എന്‍ സ്വാമി, നടന്‍ അജു വര്‍ഗീസ് , പിസി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മറ്റ് പല സന്ദര്‍ഭങ്ങളിലും കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ പിസി ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷനാണ് ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതോടൊപ്പം ദിലീപിനെ പിന്തുണച്ചുമാണ് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നത് . ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിന്‍മേലായിരുന്നു അജു വര്‍ഗീസിനെതിരെ കേസെടുത്തിരുന്നത്. സംഭവത്തില്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ നടിയുടെ പേര് പരാമര്‍ശിച്ചതിനാണ് എസ് എന്‍ സ്വാമിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ക്രൂരമായ ആക്രമണത്തിന് വിധേയയായ ഇരയുടെ പേര് വെളിപ്പെടുത്തി അവരെ വീണ്ടും മാനസ്സികമായി തളര്‍ത്തിയെന്നാണ് എസ്എന്‍ സ്വാമിയ്‌ക്കെതിരായ ആരോപണം.

DONT MISS
Top