മുരുകന്റെ മരണം: കൊല്ലം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നു

ഫയല്‍ചിത്രം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കൊല്ലം കമ്മീഷ്ണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിക്കു ഗുരുതര വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതര കേസുകളില്‍ മെഡിക്കല്‍ കോളെജുകളില്‍ നടപടി ക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ചത്. ആര്‍ദ്ധരാത്രിയില്‍ അപകടത്തില്‍പ്പെട്ട മുരുകനുമായി ചെന്നവര്‍ക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആറ് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജും ഇതില്‍പ്പെടും. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് കൊല്ലത്തേക്ക് കൊണ്ടുവരുന്നതിനിടെ കൊല്ലം ജില്ലാ ആശുപത്രിയ്ക്ക് മുന്നില്‍ ആംബുലന്‍സില്‍ വച്ച് മുരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

DONT MISS
Top