ടിയാഗോ ഇലക്ട്രിക് യുകെയില്‍ അവതരിപ്പിച്ചു; അടുത്തവര്‍ഷം ഇന്ത്യയിലുമെത്തുമെന്ന് ടാറ്റ

ടാറ്റാ ടിയാഗോ

ഇലക്ട്രിക് വാഹനങ്ങള്‍ ലോകം കീഴടക്കുകയാണ്. സ്വാഭാവികമായും ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വാഹന വിപണിയും വൈദ്യുതിയെ പുല്‍കും. എന്നാല്‍ പേരിന് ഒരു ഇലക്ട്രിക് വാഹനവുമായി ഇവിടെയുണ്ടായിരുന്നത് മഹീന്ദ്ര മാത്രമാണ്. ഇപ്പോഴിതാ മറ്റൊരു ഓട്ടോ മൊബൈല്‍ അതികായന്‍ ഇലക്ട്രിക് വാഹനവുമായി എത്തുന്നത്.

ടാറ്റയുടെ ജനകീയനായ കൊച്ചുകാര്‍ ടിയാഗോയാണ് സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. കെട്ടിലും മട്ടിലും യാതൊരു പുതുമയുമില്ല. എന്നാല്‍ ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ പറപറക്കാന്‍ ഇവനാകും. യുകെയില്‍ നടക്കുന്ന ലോ കാര്‍ബണ്‍ എമിഷന്‍ വെഹിക്കിള്‍ ഷോയിലാണ് ടാറ്റ ഈ ഇത്തിരിക്കുഞ്ഞനെ മുന്‍നിര്‍ത്തി ഇന്ത്യയെ പ്രതിനിധീകരിച്ചത്.

85 കിലോവാട്ട് മോട്ടറാണ് ഇലക്ട്രിക് നാനോയിലുള്ളത്. 135 കിലോമീറ്ററാണ് പരമാവധി വേഗം. പതിനൊന്ന് സെക്കന്റുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താം. ഇന്ത്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം മാത്രമെത്തുന്ന ടിയാഗോ ആദ്യം യൂറോപ്യന്‍ വിപണിയിലാണ് ചീറിപ്പായാനൊരുങ്ങുന്നത്. ഇലക്ട്രിക് കാറുകള്‍ ധാരാളമായി എത്തുന്നതിന് മുമ്പേ ചില കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ട് എന്നാണ് വാഹന നിര്‍മാതാക്കളുടെ പക്ഷം.

DONT MISS
Top