ആയുധങ്ങള്‍ക്കും, പ്ലാസ്റ്റിക് നാണയങ്ങള്‍ക്കും പിന്നാലെ ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്നും സ്‌ഫോടകവസ്തു നിര്‍മ്മാണശാലും കണ്ടെത്തി


ഗുര്‍മീത് റാം റഹീം സിംഗ്

ചണ്ഡീഗഢ്: അനുയായിയായാ സ്ത്രീയെ ബലാംത്സംഗം ചെയ്ത കേസില്‍ ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ നിന്നും അനധികൃത സ്‌ഫോടകവസ്തു നിര്‍മ്മാണശാല കണ്ടെത്തി. ശാലകളില്‍ നിന്നും സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തു. തുടര്‍ന്ന് ഫാക്ടറി പൂട്ടി സീല്‍ ചെയ്തതായി ഹരിയാന പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ അറിയിച്ചു.

പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരാണ് കഴിഞ്ഞ ദിവസമാണ് പൊലീസ് ആശ്രമത്തില്‍ പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ ആശ്രമത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തിരുന്നു. നേരത്തെ ആശ്രമത്തില്‍ നിന്ന് എ.കെ 47 ന്‍ തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു. സമാനമായ ആയുധ ശേഖരം തന്നെയാണ് വീണ്ടും പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. സിര്‍സ പട്ടണത്തില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് പൊലീസ് ആശ്രമത്തില്‍ റെയ്ഡ് നടത്തിയത്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

എണ്ണൂറോളം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലുകളില്‍ പ്ലാസ്റ്റിക് നാണയങ്ങളും, നിരോധിച്ച നോട്ടുകളും, രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാറുകളും കണ്ടെത്തിയിരുന്നു. ഇതിന്  പിന്നാലെയാണ് ഇപ്പോള്‍ സ്‌ഫോടകവസ്തു നിര്‍മ്മാണശാലയും കണ്ടെത്തിയിരിക്കുന്നത്.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്.

ഗുര്‍മീത് തലവനായ ദേരാ സച്ചാ സൗദ എന്ന ആത്മീയ സംഘടന പാക് പ്രവശ്യയായ ബലൂചിസ്താനില്‍ ഷാ മസ്താന 1948ല്‍ ആരംഭിച്ചതാണ്. ഷാ മസ്താനയ്ക്കുശേഷം 1960 മുതല്‍ ഷാ സത്‌നം തലവനായി. സത്‌നത്തിന്റെ ഭക്താനായിരുന്നു ഗുര്‍മീതിന്റെ പിതാവ്. 1990 സെപ്തംബര്‍ 23നാണ് സത്‌നം തന്റെ പിന്‍ഗാമിയായി ഗുര്‍മീത് റാം റഹീമിനെ പ്രഖ്യാപിച്ചത്.

ആശ്രമത്തില്‍ നിന്നും കണ്ടെത്തിയ രഡജിസ്റ്റര്‍ ചെയ്യാത്ത വാഹനം

പ്ലാസ്റ്റിക് നാണയങ്ങള്‍

DONT MISS
Top