കലാവധി പൂര്‍ത്തിയായ രക്തം ഉപയോഗിച്ചു; ബിഹാറില്‍ ഏട്ട് പേര്‍ മരിച്ചു

ആശുപത്രിയില്‍ കൂടി നില്‍ക്കുന്ന ജനങ്ങള്‍

പാട്‌ന: ബിഹാറിലെ ദര്‍ബന്‍ഗ മെഡിക്കല്‍ കോളെജില്‍ കലാവധി പൂര്‍ത്തിയായ രക്തം പ്രവേശിപ്പിച്ച ഏട്ട് പേര്‍ മരിച്ചു. ആശുപത്രിയിലെ രക്ത ബാങ്കില്‍ കലാവധി കഴിഞ്ഞ രക്തമാണ് വിതരണം ചെയ്യുന്നത്. രക്തം സൂക്ഷിച്ചിരിക്കുന്ന കുപ്പികളില്‍ കലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് സംഭവം വെളിപ്പെടുത്തിയത്.

മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സന്തോഷ് മിശ്രയും ഡെപ്യൂട്ടി സൂപ്രണ്ട് ബലേശ്വര്‍ സാഗറും ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് ആറ് പേരടങ്ങിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ കോളെജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവര്‍ അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

സംഭവത്തില്‍ ബീഹാര്‍ ആരോഗ്യ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ശക്തമായ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചപ്പോഴാണ് രക്ത കുപ്പികളിലെ കാലാവധി രേഖപ്പെടുത്തിയ സംഭവം പുറത്തു വന്നത്.

DONT MISS
Top