വനിത ഹോക്കി ടീം പരിശീലകന്‍ പുരഷ ടീമിന്റെ പരിശീലകനാകും

ഷോര്‍ഡ് മരിജ്

ദില്ലി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി വനിത ഹോക്കി ടിം കോച്ച് ഷോര്‍ഡ് മരിജിനെ നിയമിച്ചു. പരിശീലകനായിരുന്ന റോലന്റ് ഔള്‍ട്ട്‌സ്മാന്‍ പുറത്താക്കപ്പെട്ട ഒഴിവിലാണ് പുതിയ നിയമം. കേന്ദ്ര കായികമന്ത്രിയായി ചുമതലയേറ്റ രാജ്യവര്‍ദ്ദന്‍ സിംഗാണ് നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അദ്ദേഹം തന്റെ ട്വീറ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനായിരുന്ന ഹരേന്ദ്ര സിംഗിനെ വനിതാ ടീം ഹൈ പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ് പരിശീലകനായും നിയമിച്ചതായി മന്ത്രി അറിയിച്ചു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് ഹരേന്ദ്ര സിംഗ്.

വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയായി തിരിച്ചെത്തിയശേഷം ഷോര്‍ഡ് ചുമതലയേല്‍ക്കും. ഇരുവരും 2022ലെ ടോക്കിയോ ഒളിംമ്പിക്‌സ് വരെ ടീമിനൊപ്പം ഉണ്ടാകും. ഇന്ത്യന്‍ ഹോക്കി ടിം ഔള്‍ട്ട്‌സ്മാന്‍ പകരക്കാരനുവേണ്ടി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ മാസം പതിനഞ്ചിനായിരുന്നു അപേക്ഷിക്കേണ്ട അവസാന തിയതി. അതിനിടയിലാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

DONT MISS
Top