ഗൗരി ലങ്കേഷ് പിടിച്ചുപറിക്കാരി, അവരുടെ കൊള്ളയെപ്പറ്റി ആരും സംസാരിക്കുന്നില്ലെന്നും സനാതന്‍ സന്‍സ്ത; വെടിയേറ്റ് കൊല്ലപ്പെട്ടിട്ടും ഗൗരിക്ക് പഴി തീരുന്നില്ല

സനാതന്‍ സന്‍സ്ത നേതാക്കള്‍, ഗൗരി ലങ്കേഷ്‌

ബംഗലുരു: കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അപമാനിച്ച് സനാതന്‍ സന്‍സ്ത. സനാതന്‍ വക്താവായ ചേതന്‍ രജാന്‍ നിശിതമായ ഭാഷയില്‍ ഗൗരിയെ താഴ്ത്തിക്കെട്ടി. ചുട്ടമറുപടി തരാന്‍ ഗൗരി ഇല്ലെന്ന് മനസിലാക്കി പരമാവധി ഇടിച്ചുതാഴ്ത്തി സംസാരിക്കാന്‍ സന്‍സ വക്താവ് പ്രത്യേകം ശ്രദ്ധിച്ചു.

കൊല്ലപ്പെട്ട ഗൗരിയേപ്പറ്റിയുള്ള പ്രതികരണത്തിലാണ് ചേതന്‍ ഇത്തരത്തില്‍ സംസാരിച്ചത്. “അവരുടെ പിടിച്ചുപറിയേക്കുറിച്ചും ചിലര്‍ സംസാരിക്കാറുണ്ട്. അവര്‍ പിടിച്ചുപറിക്കാരിയാണ്, എന്നാല്‍ അവരുടെ പിടിച്ചുപറിക്ക് ഇരയായവരേക്കുറിച്ച് സംസാരിക്കണമെന്ന് ആര്‍ക്കുമില്ല”

ന്യൂസ്18ന് നല്‍കിയ അഭിമുഖത്തിലാണ് സനാതന്‍ സന്‍സ് വക്താവ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്‍ന്ദ് പന്‍സാര എന്നിവരുടെ കൊലപാതകത്തില്‍ സനാതന്‍ നേതാക്കളുടെ പേര് പറഞ്ഞുകേട്ടിരുന്നു. പൊലീസ് നല്‍കിയ കുറ്റപത്രത്തിലും സനാതന്റെ പേരുണ്ട്. സനാതന്‍ സന്‍സ്തയുടെ പേരില്‍ ഭീഷണിക്കത്തുകള്‍ ചിലര്‍ക്ക് ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top