യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഫെഡറര്‍ വീണു; സെമിയില്‍ നദാലുമായുള്ള ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ

ഡെല്‍ പോട്രോയുമായുള്ള മത്സരത്തിനിടെ റോജര്‍ ഫെഡറര്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഒരിക്കല്‍ക്കൂടി റോജര്‍ ഫെഡറര്‍ -റഫേല്‍ നദാല്‍ ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചവരെ നിരാശയിലാക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫെഡറര്‍ അര്‍ജന്റീനയുടെ യുവാന്‍ ഡെല്‍ പോട്രോയോട് അടിയറവ് പറഞ്ഞു. ഡെ​ൽ പോ​ട്രോ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് ഫെഡറര്‍ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. സ്കോ​ർ: 5-7, 6-3, 6-7, 4-6. സെമിയില്‍ നദാല്‍, ഡെ​ൽ പോ​ട്രോയെ നേരിടും.

മ​ത്സ​ര​ത്തി​ൽ ആ​ദ്യ സെ​റ്റ് 5-7 എ​ന്ന സ്കോ​റി​ന് അ​ടി​യ​റ​വു​വ​ച്ച ഫെ​ഡ​റ​ർ പ​ക്ഷേ, ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. 3-6 എ​ന്ന സ്കോ​റി​ന് സെ​റ്റ് ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ  ശക്തമായ പോരാട്ടത്തില്‍ മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കിയ ഡെല്‍ പോട്രോ സെമിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

നേ​ര​ത്തെ, റ​ഷ്യ​യു​ടെ ആ​ന്ദ്ര റു​ബ്ലേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ന​ദാ​ൽ ക്വാര്‍ട്ടറില്‍ എത്തിയത്.  പ​ത്തൊ​ൻ​പ​തു​കാ​ര​നാ​യ റു​ബ്ലോ​വി​നെ നി​ല​ത്തു​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ 6-1, 6-2, 6-2 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ ജ​യം. നദാല്‍ സെമിയില്‍ എത്തിയതോടെ ടെന്നീസ് പ്രേമികള്‍  ഫെഡറര്‍- നദാല്‍ ക്ലാസിക് പോരാട്ടം ഒരിക്കല്‍ കൂടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനന്‍ താരം ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി അതിജീവിക്കാന്‍ 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള, ലോകടെന്നീസിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന റോജര്‍ ഫെഡററിന് കഴിഞ്ഞില്ല.

DONT MISS
Top