പിയൂഷ് ഗോയല്‍ വന്നിട്ടും യുപിയില്‍ ട്രെയിന്‍ പാളം തെറ്റല്‍ തുടരുന്നു; ഇന്ന് പാളം തെറ്റിയത് ശക്തിപൂഞ്ച് എക്‌സ്പ്രസ്‌

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ വീണ്ടും പാളം തെറ്റി. ഹൗ​റ​യി​ൽ​നി​ന്നു ജ​ബ​ൽ​പൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ശ​ക്തി​പൂ​ഞ്ച് എ​ക്സ്പ്ര​സി​ന്‍റെ ഏ​ഴു ബോ​ഗി​ക​ളാ​ണ് ഇന്ന് അതിരാവിലെ പാ​ളം​തെ​റ്റി​യ​ത്. ഒബ്റ​യ്ക്കു സ​മീ​പം സോ​ന​ബ​ദ്ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും അളപായമില്ല.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണ് ഇന്നത്തേത്. യുപിയിലടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയാക്കിയിരുന്നു.

വാണിജ്യ, വ്യവസായ വകുപ്പിന്റെ ചുതമല സുരേഷ് പ്രഭുവിന് നല്‍കി പകരം ഊര്‍ജമന്ത്രിയായിരുന്ന പിയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയാക്കുകയായിരുന്നു. പുതിയ മന്ത്രിയെത്തിയിട്ടും അപകടങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം യുപിയിലെ ഹര്‍ദാത്പൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ്, മുംബൈയില്‍ അന്ധേരി – ഛത്രപതി ശിവജി ടെര്‍മിനല്‍ ഹാര്‍ബര്‍ പാതയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റിയിരുന്നു. ട്രെയിനിന്റെ നാലു കോച്ചുകളാണ് പാളം തെറ്റിയത്.  ഈ സംഭവത്തിന് ഒരാഴ്ച മുന്‍പ് ഉത്തര്‍പ്രദേശില്‍ ദില്ലിയില്‍ നിന്നുള്ള കഫിയത്ത് എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ 80 പേര്‍ക്കാണ് പരുക്കേറ്റത്. ഔറിയയില്‍ പുലര്‍ച്ചെ 2.40 ഓടെയായിരുന്നു അപകടം.  റയില്‍വേ ട്രാക്കിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രാക്കിലെ അറ്റകുറ്റപ്പണിക്കായി സാധനങ്ങളുമായി എത്തിയതായിരുന്നു ടിപ്പര്‍.

ഈ അപകടം നടക്കുന്നതിന് നാലുദിവസം മുന്‍പ് ആഗസ്റ്റ് 19 ന് പുരി ഹരിദ്വാര്‍ -കലിംഗ ഉത്കല്‍ എകസ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 156 പേര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഖതൗലിയില്‍ വച്ച് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു.

DONT MISS
Top