“സംഘപരിവാരിനേയും മോദിയേയും വിമര്‍ശിച്ചാല്‍ കൊന്ന് ആഘോഷിക്കും; മനുഷ്യാവകാശങ്ങള്‍ക്കായി സംസാരിച്ചാലും വ്യാജ ഏറ്റുമുട്ടലിനെ എതിര്‍ത്താലും മാവോയിസ്റ്റാക്കും”, ഗൗരി അഭിമുഖത്തില്‍ പറഞ്ഞ അറംപറ്റിയ വാക്കുകള്‍

ഗൗരി ലങ്കേഷ്

കഴിഞ്ഞവര്‍ഷം നവംബറില്‍ ന്യൂസ് ലോണ്‍ട്രിയുടെ പോര്‍ട്ടലിന് ഗൗരി ലങ്കേഷ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞവ അറംപറ്റി. തങ്ങളുടെ പ്രത്യയശാസ്ത്രത്തെയോ മോദിയേയോ എതിര്‍ക്കുന്നവരെ വധിച്ചശേഷം മോദി ഭക്തരും ഹിന്ദുത്വ ബ്രിഗേഡും ചേര്‍ന്ന് ആഘോഷിക്കുമെന്ന് അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ജയിലിലാകുന്നത് അവര്‍ക്ക് സന്തോഷം പകരുമെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ പ്രത്യയശാസ്ത്രത്തെയോ മോദിയേയോ എതിര്‍ക്കുന്നവരെ വധിച്ചശേഷം മോദി ഭക്തരും ഹിന്ദുത്വ ബ്രിഗേഡും ചേര്‍ന്ന് ആഘോഷിക്കുന്ന കര്‍ണാടകയിലാണ് നമ്മള്‍. കല്‍ബുര്‍ഗിയേയും യുആര്‍ അനന്തമൂര്‍ത്തിയേയും അവര്‍ എടുത്തുപറഞ്ഞു. ‘താന്‍ ജയിലിലാകുന്നത് അവര്‍ക്ക് സന്തോഷം പകരും. ട്വിറ്ററില്‍ താന്‍ ട്രെന്റിംഗ് ആകുന്നുവെന്നറിഞ്ഞ് ഞെട്ടി, മോദി ഭക്തരും ഹിന്ദുത്വ തീവ്രവാദികളും അവരെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രകടിപ്പിക്കുന്ന വെറുപ്പ് അതില്‍ തെളിഞ്ഞുകാണാം’, അവര്‍ പറഞ്ഞു.

ആരെങ്കിലും മനുഷ്യാവകാശത്തിന് വേണ്ടിയോ വ്യാജ ഏറ്റുമുട്ടലിനെതിരായോ സംസാരിച്ചാല്‍ അവരെ മാവോയിസ്റ്റാക്കും. ഹിന്ദത്വ രാഷ്ട്രീയത്തിനും വര്‍ഗീയതയ്‌ക്കെതിരായതുമായ രാഷ്ട്രീയം എന്നെ ഹിന്ദുവിരുദ്ധമാക്കി. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്നാണ് ഞാന്‍ കരുതുന്നത്. ബസവണ്ണയെയും ഡോ അംബേദ്കറെയും പോലെ, എന്റെ കൊച്ചു മാര്‍ഗത്തിലൂടെ സമത്വം വിളങ്ങുന്ന സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്, ഗൗരി പറഞ്ഞു.

ന്യൂസ് ലോണ്‍ട്രിക്ക് അവര്‍ നല്‍കിയ അഭിമുഖം പൂര്‍ണമായി ഇവിടെ വായിക്കാം.

DONT MISS
Top