ഇടഞ്ഞ് ഓടി ചതുപ്പില്‍ വീണ ആന രക്ഷപെടുത്തിയിട്ടും മെരുങ്ങുന്നില്ല; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

തുറവൂരില്‍ ഇടഞ്ഞ ആന  മു​ല്ല​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ

ആലപ്പഴ: ചേര്‍ത്തല തുറവൂരില്‍ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് ഓടുന്നതിനിടെ ചെളിയിൽ പൂണ്ടു പോയതിനു ശേഷം നാട്ടുകാർ രക്ഷപ്പെടുത്തിയ കൊമ്പനെ ഇന്നും സ്ഥലത്തു നിന്ന് മാറ്റില്ല. ആലപ്പുഴ എഡിഎം ആണ് ഈ വിവരം അറിയിച്ചത്. വ്യാഴാഴ്ച വനംവകുപ്പിന്‍റെ ഡോക്ടർമാർ പരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നാണ് വിവരം. ആന പൂർണമായും മെരുങ്ങാത്തതിനാലാണ് ഇന്ന് ഇവിടെ നിന്ന് മാറ്റേണ്ടതില്ല എന്ന് തീരുമാനിച്ചത്.

ചെളിയിൽ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം ആനയെ സമീപത്തെ തെങ്ങിലാണ് തളച്ചിരിക്കുന്നത്. ഇവിടെയും ചതുപ്പ് നിറഞ്ഞ പ്രദേശമാണ്. ഇന്നലെ രാത്രി രണ്ടു തവണ മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. മയക്കം വിട്ടുണര്‍ന്നതിനുശേഷം ആന പൂര്‍ണമായി ഇണങ്ങാത്ത അവസ്ഥയിലാണ്. ആനയുടെ കാലുകൾ വീണ്ടും ചെളിയിൽ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. നിലം കുഴിഞ്ഞു തുടങ്ങിയതിനാല്‍ തളച്ചിരിക്കുന്ന തെങ്ങ് ആന പിഴുതെടുക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

എ​​​​റ​​​​ണാ​​​​കു​​​​ളം തൃ​​​​ക്കാ​​​​ക്ക​​​​ര ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ഉ​​​​ത്സ​​​​വ എ​​​​ഴു​​​​ന്ന​​​​ള്ള​​​​ത്തി​​​​നു ​ശേ​​​​ഷം ആ​​​​ല​​​​പ്പു​​​​ഴ മു​​​​ല്ല​​​​യ്ക്ക​​​​ൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രുമ്പോ​​ഴാ​ണ് 45 വ​യ​സു​ള്ള മു​ല്ല​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന ആ​ന ചൊവ്വാഴ്ച പു​ല​ർ​ച്ചെ ഇ​​ട​​ഞ്ഞ​​ത്. തുടര്‍ന്ന് 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ ആനയെ വലിച്ച് കരയ്ക്ക് കയറ്റിയത്. ആന വീണ പ്രദേശം ചതുപ്പും വാഹനങ്ങള്‍ക്ക് കടന്നുവരാനാകാത്ത ഒറ്റപ്പെട്ട പ്രദേശവുമായതിനാല്‍ ആനയെ രക്ഷിക്കാനായി ജെസിബി, ക്രെയിന്‍ തുടങ്ങിയ സന്നാഹങ്ങള്‍ എത്തിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ചതുപ്പ് മണലിട്ട് നികത്തിയാണ് ആനയെ കരക്ക് കയറ്റിയത്.

എ​ന്നാ​ൽ  രാത്രി ക​ര​യ്ക്കു ക​യ​റ്റി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീണ്ടും ആനയിടഞ്ഞ്‌ രണ്ടു വീടു കൾ ത​ക​ർ​ത്തു. ഒ​ടു​വി​ൽ രാ​ത്രി ഒരു മണിയോടെ  മ​യ​ക്കു​വെ​ടി​ വ​ച്ചു തളയ്ക്കുകയായിരുന്നു.  ഒടുവില്‍ ഇരട്ടി ഡോസില്‍ മയക്കുവെടിവച്ച് തളയ്ക്കുകയായിരുന്നു.

DONT MISS
Top