‘അച്ഛനെകൊന്ന’ കഥ തിയറ്ററില്‍; മക്കളോടൊപ്പം ആഞ്ജലീന എത്തി

ആഞ്ജലീന തന്റെ ആറുമക്കള്‍ക്കൊപ്പം

തന്റെ പുതിയ ചിത്രമായ ‘ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍’ കാണാന്‍ ഹോളിവുഡ് സ്വപ്‌ന സുന്ദരി ആഞ്ജലീന ജോളി എത്തിയത് ആറ് മക്കളോടൊപ്പം ആയിരുന്നു. ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ആദ്യ ഷോ തന്നെ നിറഞ്ഞ സദസ്സില്‍ ഓടി.

ആഞ്ജലീന തന്നെ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നതും അവരുടെ 16 വയസ്സുകാരന്‍ മകന്‍ മഡോക്‌സാണ്. ഖമര്‍ റഷ് ഭരണകാലത്തെ കംബോടിയുടെ ജീവിതവും പോരാട്ടവും പ്രമേയമാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 42 കാരിയായ ആഞ്ജലീനയ്ക്ക് ആറ് കുട്ടികളാണ് ഉള്ളത്, മഡോക്‌സ് പാക്‌സ്, സാഹാറ,ശിലോഹ്, വിവെന്നി, നോക്‌സ്. കംബോഡിയ, എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും ദത്തെടുത്തവരാണ് ഇതില്‍ മുന്നുപേരും.

അഞ്ഞൂറോളം കംബോഡിയന്‍ സൈനികരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബാലതാരമായി അഭിനയിച്ചിരിക്കുന്നത് സ്രേ മോച്ച് എന്ന കംബോഡിയന്‍ പെണ്‍കുട്ടിയാണ്.

DONT MISS
Top