തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ അകപ്പെട്ടിട്ട് 10 മണിക്കൂര്‍ കഴിഞ്ഞു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ആലപ്പുഴ: തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ അകപ്പെട്ടിട്ട് 10 മണിക്കൂര്‍ കഴിയുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും ഒരു മതിലും തകര്‍ത്താണ് ആന ഇടഞ്ഞോടിയത്.

രക്ഷാപ്രവര്‍ത്തനം പാളുന്നതാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. ആന അകപ്പെട്ട സ്ഥത്ത് റോഡില്ല. അതുകൊണ്ടുതന്നെ ജെസിബി കൊണ്ടുവരാനാകുന്നില്ല. ഒരു പാടത്തിലാണ് ആന കിടക്കുന്നത്. ഇവിടെ മുഴുവന്‍ ചതുപ്പായതിനാല്‍ മറ്റൊരു ആനയെ കൊണ്ടുവരാനാകുന്നില്ല.

ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തുകയും ഗ്ലൂക്കോസ് നല്‍കുകയും ചെയ്യുന്നുണ്ട്. ആനയ്ക്ക് അനങ്ങാനാവാത്ത സ്ഥിതിയാണ് നിലവില്‍. എംഎല്‍എ ഉള്‍പ്പെടെ സ്ഥലത്തുണ്ടെങ്കിലും എങ്ങനെ ആനയെ രക്ഷിക്കാം എന്നതില്‍ ഒരു പദ്ധതി ആയിട്ടില്ലെന്നുവേണം പറയാന്‍. ഇതിനിടെ അവശനായ ആനയുടെ തുമ്പിക്കൈയ്യില്‍നിന്നുള്‍പ്പെടെ രക്തം കിനിയുന്നുണ്ട്.

DONT MISS
Top